കൊല്ലം: കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് ഭാര്യയും ഭർത്താവും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പ്രാക്കുളം ഗോസ്‌തല കാവിന് സമീപത്ത് താമസിക്കുന്നവർക്കാണ് വൈദ്യുതാഘാതമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ സന്തോഷ് (48), ഭാര്യ റംല (40), അയൽവാസി ശ്യാം കുമാർ (35) എന്നിവരാണ് മരിച്ചത്.
വൈദ്യുതാഘാതമേറ്റ് ഭാര്യയും ഭർത്താവും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം - കൊല്ലം
ഓട്ടോറിക്ഷ ഡ്രൈവറായ സന്തോഷ്, ഭാര്യ റംല, അയൽവാസി ശ്യാംകുമാർ എന്നിവരാണ് മരിച്ചത്.
വൈദ്യുതാഘാതമേറ്റ് ഭാര്യയും ഭർത്താവും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
Also Read: പാർക്കിംഗിനെ ചൊല്ലി തർക്കം; പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുത്തേറ്റയാൾ മരിച്ചു
വീട്ടിലെ ഇലക്‌ട്രിക് ഉപകരണം പ്രവർത്തിപ്പിക്കുന്നതിനിടയിലാണ് സന്തോഷിന് ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ റംല അയൽവാസി ശ്യാം കുമാർ എന്നിവർക്കും ഷോക്കേറ്റത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.