കൊല്ലം:കടത്താൻ ശ്രമിച്ച ഒന്നരക്കോടി രൂപയുമായി തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർ പിടിയിൽ. മധുരൈ സ്വദേശികളായ സതീഷ് കുമാർ(35), രാജീവ് (35), ത്യാഗരാജൻ(65) എന്നിവരാണ് പിടിയിലായത്. ചെന്നൈ എഗ്‌മോറിൽ നിന്നും കൊല്ലത്തേക്കുള്ള ട്രെയിൻ തെന്മല സ്റ്റേഷനിൽ എത്തുന്നതിനിടെ പുനലൂർ റയിൽവെ പൊലീസ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടിയത്.
ഒന്നരക്കോടി രൂപയുമായി തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർ പിടിയിൽ - ആദായനികുതി വകുപ്പ്
ചെന്നൈ എഗ്‌മോർ-കൊല്ലം ട്രെയിനിൽ പുനലൂർ റയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടിയത്.
Three men arrested for money laundering
ചെങ്ങന്നൂരിലെ ഒരു ജ്വല്ലറിയിലേക്കാണ് പണം കൊണ്ടുപോകുന്നതെന്നും എന്നാലത് ഏത് ജ്വല്ലറിയിലേക്കാണെന്ന് അറിയില്ലെന്നുമായിരുന്നു പിടിയിലായവരുടെ മറുപടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. എസ്.എച്ച്.എസ്. സലിം, എ.എസ്.ഐമാരായ സന്തോഷ് ജി, രവിചന്ദ്രൻ.സി.പി. മനോജ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Last Updated : Mar 11, 2021, 4:19 PM IST