കൊല്ലം : സെല്‍ഫിയെടുക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ കാല്‍വഴുതി വീണു. സഹോദരങ്ങളായ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ കൂടല്‍ സ്വദേശി അപര്‍ണയെയാണ് കാണാതായത്.
സെല്‍ഫിയെടുക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ വീണു ; ഒരു പെണ്‍കുട്ടിയെ കാണാനില്ല - കല്ലടയാറ്റില്‍ വീണ വിദയാർഥികളിൽ ഒരാളെ കാണാനില്ല
മൂന്ന് കുട്ടികളിൽ സഹോദരങ്ങളായ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്
സെല്‍ഫിയെടുക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ വീണു ; ഒരു പെണ്‍കുട്ടിയെ കാണാനില്ല
പത്തനാപുരം വെളളാറമണ്‍ കടവലായിരുന്നു സംഭവം. സഹപാഠിയായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. അനുഗ്രഹയുടെ സഹോദരന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി അഭിനവും ഒന്നിച്ചാണ് ഇവര്‍ കല്ലടയാറ്റിന്‍റെ തീരത്ത് ഫോട്ടോ എടുക്കാന്‍ ഇറങ്ങിയത്.
ഇതിനിടെ കൂട്ടത്തിലൊരാള്‍ ആറ്റില്‍ വീണു. രക്ഷപ്പെടുത്തുന്നതിനിടെയാണ് മറ്റ് രണ്ട് പേരും വീണത്. അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപ്പെട്ടങ്കിലും അപര്‍ണയ്‌ക്കായുളള തിരച്ചില്‍ ഫയര്‍ഫോഴ്‌സും പൊലീസും തുടരുകയാണ്.
Last Updated : May 28, 2022, 7:41 PM IST