ചാരായവില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ - ചാരായ കച്ചവടം
പന്മന നൗഷാദ്, ശാസ്താംകോട്ട മനക്കര സ്വദേശികളായ സുനി, വിഷ്ണു എന്നിവരാണ് പിടിയിലായത്
ചാരായം
കൊല്ലം: വാറ്റുചാരായവുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിലായി. പന്മന നൗഷാദ്, ശാസ്താംകോട്ട മനക്കര സ്വദേശികളായ സുനി, വിഷ്ണു എന്നിവരാണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്. പ്രതികൾ ചാരായം കച്ചവടം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വഷണത്തിലാണ് ഇവർ പിടിയിലായത്. ശാസ്താംകോട്ട എസ്ഐ അനീഷ്, എഎസ്ഐ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.