കൊല്ലം: പാലരുവി എക്‌സ്‌പ്രസ് ട്രെയിനിൽ കണക്കിൽപ്പെടാത്ത പണവുമായി മഹാരാഷ്ട്ര സ്വദേശികൾ പിടിയില്‍. കൊല്ലം റെയിൽവെ പൊലീസാണ് 90,40,700 രൂപ വണ്ടി സ്റ്റേഷനിലെത്തിയപ്പോള്‍ പിടികൂടിയത്. തിരുനെൽവേലി സ്വദേശികളായ രഞ്ജിത് കമ്പാർ, ഹനുമന്ത്, പ്രശാന്ത് കനാജി കദം എന്നിവരാണ് രേഖകളൊന്നുമില്ലാതെ തിരുനെൽവേലിയിൽ നിന്നും കടത്തിക്കൊണ്ടു വന്ന പണവുമായി അറസ്റ്റിലായത്.
ട്രെയിനിൽ കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുമായി 3 പേർ പിടിയിൽ - smuggle Rs one crore in train in kollam
കൊല്ലം റെയിൽവെ പൊലീസാണ് 90,40,700 രൂപ പിടികൂടിയത്.
ട്രെയിനിൽ കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുമായി മൂന്ന് പേർ പിടിയിൽ
Also read: 13 കാരിയുടെ മരണം : പിതാവ് സനു മോഹൻ അറസ്‌റ്റിൽ
ചോദ്യം ചെയ്യലിൽ പണം കരുനാഗപ്പള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. മൂന്ന് പേരും ബന്ധുക്കളാണ്. ആഴ്ചകൾക്ക് മുമ്പ് പുനലൂരിൽ വെച്ച് ട്രെയിനിൽ നിന്ന് കള്ളപ്പണം പിടികൂടിയ സംഭവവുമായി ഇവർക്ക് ബന്ധമുണ്ടോയെന്നത് പൊലീസ് പരിശോധിച്ചുവരികയാണ്.