കേരളം

kerala

ETV Bharat / state

Thomas Isaac | പെട്രോളിയം വിഷയത്തില്‍ മോദിയുടേത് മൻമോഹൻ സിങ്ങിന്‍റെ നയങ്ങളെന്ന് തോമസ് ഐസക്ക്

പെട്രോളിയം കമ്പനികൾക്ക് ഉത്പന്നങ്ങളുടെ വില (price of petroleum products) നിശ്ചയിക്കാനുള്ള അവകാശം നൽകിയ മൻമോഹൻ സിങ്ങിന്‍റെ(former prime minister Manmohan Singh നയo തന്നെയാണ് നരേന്ദ്ര മോദി(Narendra Modi) പിന്തുടരുന്നതെന്ന് തോമസ് ഐസക്(Thomas Isaac)

Thomas Isaac on Petroleum Products  Petroleum Products price hike  Modi follows Manmohan Singh's Policies  former prime minister Manmohan Singh  Narendra Modi  CPM protest on fuel price hike  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന  തോമസ് ഐസക്ക്  മൻമോഹൻ സിങ്ങിന്‍റെ നയങ്ങൾ  ഇന്ധനവില വർധനവ്  ഇന്ധനവില വർധനവിനെതിരെ സിപിഎം പ്രതിഷേധം
പെട്രോളിയം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ മോദിയുടേത് മൻമോഹൻ സിങ്ങിന്‍റെ നയങ്ങൾ: തോമസ് ഐസക്ക്

By

Published : Nov 23, 2021, 9:27 PM IST

Updated : Nov 23, 2021, 10:18 PM IST

കൊല്ലം : പെട്രോളിയം ഉത്‌പന്നങ്ങളുടെ (price of petroleum products) കാര്യത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ നയങ്ങളാണ് നരേന്ദ്ര മോദി (Narendra Modi) പിന്തുടരുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് (Thomas Isaac). ഇന്ധനവില വർധനവിനെതിരെ(CPM protest on fuel price hike) സിപിഎം ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെട്രോളിയം കമ്പനികൾക്ക് ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശം നൽകിയ മൻമോഹൻ സിങ്ങിന്‍റെ നയo തന്നെയാണ് നരേന്ദ്ര മോദി പിന്തുടരുന്നത്. കുത്തക മുതലാളിമാരെ സഹായിക്കുന്ന നയങ്ങൾ ആണ് കേന്ദ്രം ഭരിക്കുന്ന സർക്കാരുകൾ സ്വീകരിച്ചുവരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

പെട്രോളിയം വിഷയത്തില്‍ മോദിയുടേത് മൻമോഹൻ സിങ്ങിന്‍റെ നയങ്ങളെന്ന് തോമസ് ഐസക്ക്

Also Read: Fuel Price | കരുതല്‍ ശേഖരത്തില്‍ നിന്നെടുക്കുന്നു ; ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര ഇടപെടല്‍

പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില ക്രമാതീതമായി വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടാണ് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തിയത്. രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെയായിരുന്നു പ്രതിഷേധം.

Last Updated : Nov 23, 2021, 10:18 PM IST

ABOUT THE AUTHOR

...view details