കൊല്ലം: പത്തനാപുരത്ത് കമുകുംചേരിയില്‍ കോട്ടറ മലനട ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിനോട് ചേർന്നുള്ള കാവിലെ 55 ഓട്ടുവിളക്കുകളും മണികളുമാണ് മോഷണം പോയത്. ക്ഷേത്രവും സ്റ്റോർ റൂമും കുത്തിത്തുറക്കാനും ശ്രമം നടന്നിട്ടുണ്ട്. ബുധനാഴ്‌ച രാത്രിയിലായിരുന്നു സംഭവം. പിറ്റേന്ന് രാവിലെ ക്ഷേത്ര പൂജാരി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നാട്ടുകാർ കൊല്ലം റൂറൽ എസ്‌പിയെ വിവരം അറിയിച്ചതിനെ തുടർന്ന് പത്തനാപുരം സിഐ അൻവറിന്‍റെ നേത്യത്വത്തിൽ പൊലീസും, ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പത്തനാപുരത്ത് ക്ഷേത്ര കവര്‍ച്ച; 55 ഓട്ടുവിളക്കുകളും മണികളും മോഷ്‌ടിച്ചു - ക്ഷേത്ര കവര്‍ച്ച
ക്ഷേത്രത്തിനോട് ചേർന്നുള്ള കാവിലെ ഓട്ടുവിളക്കുകളും മണികളുമാണ് മോഷണം പോയത്. ക്ഷേത്രവും സ്റ്റോർ റൂമും കുത്തിത്തുറക്കാനും ശ്രമം നടന്നിട്ടുണ്ട്.
പത്തനാപുരത്ത് ക്ഷേത്ര കവര്‍ച്ച; 55 ഓട്ടുവിളക്കുകളും മണികളും മോഷ്‌ടിച്ചു
കഴിഞ്ഞ ജൂണില്‍ ഇവിടെ നിന്നും 300ലധികം വിളക്കുകളും മണികളും വഞ്ചികളിലെ പണവും മോഷണം പോയിരുന്നു. സമീപത്തെ മറ്റ് ദേവാലയങ്ങളിലും മോഷണം നടന്നിരുന്നു. എന്നാല്‍ പ്രതിയെ കുറിച്ച് സൂചന നല്‍കിയിട്ടും പൊലീസ് ശരിയായ അന്വേഷണം നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.