കൊല്ലം: കേരളപുരം നെടിയവിള ഭദ്രദേവി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലെ മേശയിൽ നിന്നും 3000 രൂപയും ഗണപതി കോവിലിന് മുന്നിലെ ഒരു കാണിക്കവഞ്ചിയും മോഷ്‌ടാക്കൾ കവർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ഓഫീസ് സെക്രട്ടറി രാവിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
കൊല്ലത്ത് ക്ഷേത്രത്തിൽ കവർച്ച; വഞ്ചിയും പണവും കവർന്നു - മോഷണം
കേരളപുരം നെടിയവിള ഭദ്രദേവി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലെ മേശയിൽ നിന്നും 3000 രൂപയും കാണിക്കവഞ്ചിയും മോഷ്‌ടാക്കൾ കവർന്നു.
കൊല്ലത്ത് ക്ഷേത്രത്തിൽ കവർച്ച
സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി. 2018 ലും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്. അന്ന് 10000 രൂപയും സ്വർണവും മോഷണം പോയിരുന്നു.
Also Read:കൊല്ലത്ത് ഹൈടെക് വാറ്റ് കേന്ദ്രത്തിൽ എക്‌സൈസ് പരിശോധന
Last Updated : May 20, 2021, 11:06 AM IST