കേരളം

kerala

ETV Bharat / state

യുവാവിന്‍റെ മൃതദേഹം വീടിനുള്ളില്‍ അഴുകി ജീര്‍ണ്ണിച്ച നിലയില്‍ - young man death news

ചിറക്കര കുന്നുംവിള പുത്തൻ വീട്ടിൽ ജോയി-മിനി ദമ്പതികളുടെ മകൻ മനു ജോയിയാണ് മരിച്ചത്. ഇരു നിലവീട്ടിലെ മുകളിലത്തെ നിലയിലെ തറയില്‍ രക്തം വാര്‍ന്നുപോയ നിലയിലായിരുന്നു മൃതദേഹം

The young man body was found decomposing inside the house  യുവാവിന്‍റെ മൃതദേഹം വീടിനുള്ളില്‍ അഴുകി ജീര്‍ണ്ണിച്ച നിലയില്‍  യുവാവിന്‍റെ മൃതദേഹം  മരിച്ച നിലയില്‍  young man death news  kollam news
യുവാവിന്‍റെ മൃതദേഹം വീടിനുള്ളില്‍ അഴുകി ജീര്‍ണ്ണിച്ച നിലയില്‍

By

Published : Feb 17, 2021, 9:03 AM IST

കൊല്ലം: ചിറക്കരയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.പാരിപള്ളിചിറക്കര ഇടവട്ടം കുന്നുംവിള പുത്തൻ വീട്ടിൽ ജോയി-മിനി ദമ്പതികളുടെ മകൻ മനു ജോയിയുടെ(24)മൃതദേഹമാണ് കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി ജീർണ്ണിച്ച നിലയിലായിരുന്നു മൃതദേഹം . ഇരു നിലവീട്ടിലെ മുകളിലത്തെ നിലയിലെ തറയില്‍ രക്തം വാര്‍ന്നുപോയ നിലയിലായിരുന്നു മൃതദേഹം. കൈ ഞരമ്പിനും കഴുത്തിനും മുറിവേറ്റിട്ടുണ്ട്.

യുവാവിന്‍റെ മൃതദേഹം വീടിനുള്ളില്‍ അഴുകി ജീര്‍ണ്ണിച്ച നിലയില്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മനുമാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അമ്മ മിനി തിരുവനന്തപുരം പേരൂർ കടയിലെ ഒരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കാരക്കോട് സ്വദേശിനിയായ പെൺകുട്ടിയെ മനു വിവാഹം ചെയ്യുകയും പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം ഇവർ തമ്മിൽ പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഇരുവരും അകന്ന് കഴിയുകയായിരുന്നു.

ദുർഗന്ധം വമിച്ചതൊടെ മനുവിന്‍റെ വീടിനോട് ചേര്‍ന്ന് താമസിക്കുന്ന ബന്ധുക്കള്‍ മനുവിന്‍റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഡോഗ്‌ സ്‌ക്വാഡും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details