കൊല്ലം: സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഡിസംബര്‍ 24 മുതല്‍ ജനുവരി 31 വരെ പ്രത്യേക രാത്രികാല സുരക്ഷാ പരിപാടികള്‍ കൊല്ലം നഗരത്തില്‍ നടത്തുന്നു. പരിപാടിക്ക് തുടക്കം കുറിച്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ കൊളുത്തിയ ദീപശിഖ പുതുചരിത്രമായി. രാജ്യാന്തര കായിക താരം പ്രിയ ദീപശിഖ ഏറ്റുവാങ്ങി.
കൊല്ലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രി കാലത്ത് ഇനി സുരക്ഷിത യാത്ര - പെണ്‍ തിരമാല
ഡിസംബര്‍ 24 മുതല്‍ ജനുവരി 31 വരെ പ്രത്യേക രാത്രികാല സുരക്ഷാ പരിപാടികള്‍ കൊല്ലം നഗരത്തില്‍ നടത്തുന്നു
രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന സുരക്ഷിത പദ്ധതിയുടെ ഭാഗമായി വനിതാ പോലീസുദ്യോഗസ്ഥരും സ്ത്രീ വോളണ്ടിയര്‍മാരും അടങ്ങുന്ന സുരക്ഷാ ടീമുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാകും പട്ടണം.
കൊല്ലം ബീച്ചിലാണ് നൂറ് കണക്കിന് സ്ത്രീകള്‍ അണിനിരന്ന യാത്ര അവസാനിച്ചത്. നഗര വീഥിയിലൂടെ സ്ത്രീ സുരക്ഷയുടെ മുദ്രാവാക്യങ്ങള്‍ മുഴക്കി നിശ്ചയദാര്‍ഢ്യത്തിന്‍റെ അടയാളമായി മാറി ഓരോ വനിതയും. ബീച്ച് ഗെയിംസിന്‍റെ കൂടി ഭാഗമായി സുരക്ഷിത പദ്ധതി പ്രകാരമുള്ള രാത്രികാല കരുതല്‍ ജനുവരി 31 വരെ ഉണ്ടാകും. സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് യാത്രയെ അഭിസംബോധന ചെയ്ത മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.