കൊല്ലം: തെന്മലയിൽ മോഷണക്കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു. കഴുതുരുട്ടി തകരപുര സ്വദേശി മുരുകൻ ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തെന്മല സിഐ മണികണ്ഠൻ ഉണ്ണിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം.
മോഷണക്കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു - മോഷണം
തെന്മല സിഐ മണികണ്ഠൻ ഉണ്ണിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് തകരപുര സ്വദേശി മുരുകൻ രക്ഷപ്പെട്ടത്.

മോഷണക്കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു
കഴുതുരുട്ടിയിലെ മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോണുകളും പണവും കളവുപോയ കേസിലാണ് മുരുകൻ അറസ്റ്റിലായത്. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. തെന്മല, പുളിയറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ പ്രതിക്കായി തെരച്ചിൽ തുടരുന്നു.