കേരളം

kerala

ETV Bharat / state

കശുവണ്ടി വികസന കോർപ്പറേഷനിലെ സമരം; പരിഷ്കാരങ്ങൾ മരവിപ്പിച്ച് ചെയർമാൻ എസ്. ജയമോഹൻ - kollam latest news

പൊതുമേഖല കശുവണ്ടി സ്ഥാപനങ്ങളിലെ ജോലി ഏകീകരിക്കുന്നതിൻ്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന ക്രമീകരണങ്ങൾ സ്ഥാപനത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതാണെന്ന് ചെയർമാൻ എസ്. ജയമോഹൻ.

കശുവണ്ടി വികസന കോർപ്പറേഷൻ  എസ്. ജയമോഹൻ വാർത്ത  കൊല്ലം വാർത്ത  s.jayamohan news  Cashew Development Corporation  kollam latest news  Chairman S. Jayamohan news
കശുവണ്ടി വികസന കോർപ്പറേഷനിലെ സമരം; പരിഷ്കാരങ്ങൾ മരവിപ്പിച്ച് ചെയർമാൻ എസ്. ജയമോഹൻ

By

Published : Dec 18, 2019, 2:39 PM IST

Updated : Dec 18, 2019, 2:49 PM IST

കൊല്ലം: കശുവണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിലെ തൊഴിലാളി സമരം വിജയിച്ചു. ഫാക്‌ടറികളിലെ പരിപ്പ് ഗ്രേഡിങ്ങ് ജോലിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ മരവിപ്പിച്ചതായി ചെയർമാൻ എസ്. ജയമോഹൻ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദിവസങ്ങളായി നടന്നു വന്ന സമരത്തിനൊടുവിലാണ് കോർപ്പറേഷൻ തൊഴിലാളി വിരുദ്ധ നിലപാടിൽ നിന്ന് പിന്നോട്ട് പോയത്. അംഗീകൃത കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുമായി കോർപ്പറേഷൻ ആസ്ഥാനത്ത് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ക്രമീകരണങ്ങൾ തൽക്കാലം മരവിപ്പിക്കാൻ തീരുമാനിച്ചത്.

കശുവണ്ടി വികസന കോർപ്പറേഷനിലെ സമരം; പരിഷ്കാരങ്ങൾ മരവിപ്പിച്ച് ചെയർമാൻ എസ്. ജയമോഹൻ

പൊതുമേഖല കശുവണ്ടി സ്ഥാപനങ്ങളിലെ ജോലി ഏകീകരിക്കുന്നതിൻ്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന ക്രമീകരണങ്ങൾ സ്ഥാപനത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതാണെന്നും തൊഴിലാളികളെ ബോധവത്കരിച്ചശേഷം അവരുടെ പിന്തുണയോടെ ക്രമീകരണങ്ങൾ സാവധാനം നടപ്പാക്കുമെന്നും ചെയർമാൻ പറഞ്ഞു.

ജോലിഭാരം വർദ്ധിപ്പിക്കുന്ന ക്രമീകരണമാണ് നടപ്പാക്കിയതെന്നാരോപിച്ച് ദിവസങ്ങളായി തൊഴിലാളികൾ നടത്തുന്ന സമരം ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. മുൻപ് ഒരു ഹാജരിന് 80 കിലോ കശുവണ്ടി വൃത്തിയാക്കാനാണ് തൊഴിലാളികളെ ഏൽപ്പിച്ചിരുന്നത്. എന്നാൽ അത് 100 കിലോയായി ഉയർത്തിയതോടെയാണ് സമരം ആരംഭിച്ചത്. പ്രതിഷേധത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം കലക്ട്രേറ്റ് മാർച്ചും നടത്തിയിരുന്നു.

Last Updated : Dec 18, 2019, 2:49 PM IST

ABOUT THE AUTHOR

...view details