കേരളം

kerala

ETV Bharat / state

സംസ്ഥാനത്തുള്ളത് കള്ളക്കടത്തും അഴിമതിയുമുള്ള സർക്കാർ: ആയൂർ മുരളി - സംസ്ഥന സർക്കാർ

കേന്ദ്ര സർക്കാർ നൽകുന്ന തുക ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലൈഫ് പാർപ്പിട പദ്ധതിയടക്കം രാജ്യത്തെ എല്ലാ പദ്ധതികളുടെയും പേര് മാറ്റിയാണ്‌ സംസ്ഥന സർക്കാർ വികസനങ്ങൾ നടത്തുന്നതെന്നും ആയൂർ മുരളി

government  എൻഡിഎ  NDA  സംസ്ഥന സർക്കാർ  ലൈഫ് പദ്ധതി
സംസ്ഥാനം ഭരിക്കുന്നത് കള്ളക്കടത്തും അഴിമതിയും നടത്തുന്ന സർക്കാർ; ആയൂർ മുരളി

By

Published : Mar 26, 2021, 4:21 PM IST

കൊല്ലം: കേരളത്തിലെ നയതന്ത്രജ്ഞരെ പോലും വിലക്കെടുത്ത് കള്ളക്കടത്തും അഴിമതിയും നടത്തുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പുനലൂരിലെ എൻഡിഎ സ്ഥാനാർഥി ആയൂർ മുരളി. കേന്ദ്ര സർക്കാർ നൽകുന്ന തുക ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലൈഫ് പാർപ്പിട പദ്ധതിയടക്കം രാജ്യത്തെ എല്ലാ പദ്ധതികളുടെയും പേര് മാറ്റിയാണ്‌ സംസ്ഥന സർക്കാർ വികസനങ്ങൾ നടത്തുന്നത്. ഇത് മനസിലാക്കിയിട്ടും പ്രതിരോധിക്കാൻ കഴിയാതെ പ്രതിപക്ഷം വട്ടം തിരിയുകയാണ്. നട്ടെല്ലില്ലാത്ത ഈ പ്രതിപക്ഷമാണ് തുടർ ഭരണത്തെ തടയുമെന്ന് പറയുന്നതെന്നും മുരളി പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്നത് കള്ളക്കടത്തും അഴിമതിയും നടത്തുന്ന സർക്കാർ; ആയൂർ മുരളി

പുനലൂർ മണ്ഡലത്തിൽ എൻഡിഎ നിർണായക ശക്തിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി കെ രാജുവിന് ബൂത്തിൽ നിന്നും 800 വോട്ടു ലഭിച്ചെങ്കിലും ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാണ് അവിടെ വിജയിച്ചത്. തെരഞ്ഞെടുപ്പിൽ രണ്ടാം റൗണ്ട് പര്യടനങ്ങൾ നടത്തുന്നതിനിടെയാണ് ജനങ്ങളുടെ മനസ് തിരിച്ചറിഞ്ഞത്. ഇതാണ് ജനങ്ങൾ എൻഡിഎക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്ന് പറയാൻ കാരണമെന്നും ആയൂർ മുരളി വ്യക്തമാക്കി.

ABOUT THE AUTHOR

...view details