കൊല്ലം:കൊല്ലം ഇളവൂരില്‍ മരിച്ച ദേവനന്ദയുടെ മരണം പുഴയില്‍ വീണ് തന്നെയെന്ന് ശാസ്ത്രീയ ഫലം. അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണതാണ് ദേവനന്ദ മരിക്കാൻ ഇടയായതെന്ന് ശാസ്ത്രീയ പരിശോധന ഫലം. റിപ്പോർട്ട് കണ്ണനെല്ലൂർ പൊലീസിന് കൈമാറി.
ദേവനന്ദയുടേത് പുഴയില്‍ വീണുള്ള മരണമെന്ന് ശാസത്രീയ ഫലം - The scientific result of devananda's death
അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണാണ് ദേവനന്ദ മരിക്കാൻ ഇടയായതെന്ന് ശാസ്ത്രീയ പരിശോധന ഫലം.
ദേവനന്ദയുടേത് പുഴയില്‍ വീണുള്ള മരണമെന്ന് ശാസത്രീയ ഫലം
വെള്ളത്തില്‍ അബദ്ധത്തില്‍ വീണ് വെള്ളവും ചെളിയും ഉള്ളില്‍ ചെന്ന് മരിക്കാൻ ഇടയാക്കുന്ന സാഹചര്യമാണ് കണ്ടെത്താനായതെന്ന് ഫോറൻസിക് വിദഗ്‌ധർ പറയുന്നു. കുട്ടിയുടെ വയറ്റിൽ കണ്ട ചെളിയും വെള്ളവും മൃതദേഹം കണ്ട ഭാഗത്ത് തന്നെയുള്ളതാണ്. ആന്തരിക അവയവങ്ങളുടെയും സ്രവങ്ങളുടെയും പരിശോധനയിൽ മറ്റ് അസ്വാഭാവികത ഒന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.