കൊല്ലം; സാധാരണക്കാരന് ആശ്രയമാകേണ്ട സർക്കാർ മെഡിക്കല്‍ കോളജില്‍ അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് സെക്യൂരിറ്റി ജീവനക്കാരുടെ വക പീഡനവും ആക്ഷേപവും. കൊല്ലം പാരിപ്പളളി മെഡിക്കൽ കോളജിലാണ് സുരക്ഷാ ജീവനക്കാർ രോഗികളെ ചൂഷണം ചെയ്യുന്നത്. അടിയന്തര ചികിത്സയ്ക്കായി എത്തിയ രോഗിയോട് വീൽചെയർ വിട്ടു നൽകാൻ വിലപിടിപ്പുള്ള രേഖകൾ ഈട് നൽകാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു.
രോഗിക്ക് വീല്‍ചെയർ ലഭിക്കാൻ ഈട് നല്‍കണം; പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ഭരണത്തിന്‍റെ ദൃശ്യങ്ങൾ ഇടിവി ഭാരതിന് - രോഗിക്ക് വീല്‍ചെയർ ലഭിക്കാൻ ഈട് നല്‍കണം
കാൽ ഒടിഞ്ഞു പ്ലാസ്റ്ററിട്ട കാലുമായി എത്തിയ വൃദ്ധയെ വീൽചെയറിന് ഈട് നൽകാത്തതിന്‍റെ പേരിൽ തടത്തു നിർത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇടിവി ഭാരത് പുറത്തുവിടുന്നത്. 15 മിനിട്ടിന് ശേഷം മകൻ എത്തി തിരിച്ചറിയൽ രേഖ നൽകിയ ശേഷമാണ് വീൽചെയർ നൽകിയത്.
വിലപിടിപ്പുള്ള രേഖകൾ കൈവശം ഇല്ലാത്തവരാണെങ്കിൽ വീല്‍ചെയർ ലഭിക്കില്ല. കാൽ ഒടിഞ്ഞു പ്ലാസ്റ്ററിട്ട കാലുമായി എത്തിയ വൃദ്ധയെ വീൽചെയറിന് ഈട് നൽകാത്തതിന്‍റെ പേരിൽ തടത്തു നിർത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇടിവി ഭാരത് പുറത്തുവിടുന്നത്. 15 മിനിട്ടിന് ശേഷം മകൻ എത്തി തിരിച്ചറിയൽ രേഖ നൽകിയ ശേഷമാണ് വീൽചെയർ നൽകിയത്. സുരക്ഷാ ജീവനക്കാർ രോഗികളെ ചൂഷണം ചെയ്യുന്നത് പതിവാണെന്നും ആധാർ അടക്കമുള്ള രേഖകൾ കൈവശം ഇല്ലാത്തവരിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി സൂക്ഷിക്കാറുണ്ടെന്നും രോഗികൾ പറയുന്നു.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയ പാരിപ്പള്ളി മീനമ്പലം സ്വദേശി ഉഷയ്ക്ക് ആണ് സെക്യൂരിറ്റി ജീവനാകാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ഒടിഞ്ഞ കാലുമായി എത്തിയ ഇവർക്ക് വീൽചെയർ നൽകാതെ നിർത്തുകയാണ് ഉണ്ടായത് എന്ന് മകൻ വിജേഷ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു. സുരക്ഷാ ജീവനക്കാരുടെ ചൂഷണം അവസാനിപ്പിക്കണമെന്നും അടിയന്തര ചികിത്സ തേടിയെത്തുന്നവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആശുപത്രി അധികൃതർ ശ്രദ്ധിക്കണമെന്നും രോഗികൾ പറയുന്നു.