കൊല്ലം: ഇളവൂരിൽ ഏഴുവയസുകാരി ദേവനന്ദ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അന്വേഷണ സംഘം വീണ്ടും കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് മൊഴിയെടുക്കും. അമ്മ ധന്യയിൽ നിന്ന് നേരത്തെ രണ്ട് തവണ പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കുട്ടി മരിച്ച വേദനയിൽ നിന്ന് ഏറെക്കുറെ മുക്തമായ ശേഷം വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം. പൊലീസിന്‍റെ സംശയങ്ങൾ, രക്ഷിതാക്കളുടെ സംശയങ്ങൾ, ചോദ്യംചെയ്തവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തുക. ഇതുവരെ 61 പേരെ ചോദ്യം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നീങ്ങിയില്ല; വീണ്ടും മൊഴിയെടുക്കും
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് റിപ്പോർട്ടിലും ദേവനന്ദയുടേത് മുങ്ങിമരണം ആണെന്ന് വ്യക്തമായിരുന്നു. എന്നാൽ കുട്ടിയെ ആരെങ്കിലും പുഴയിലേക്ക് തള്ളിയിട്ടതാണോ എന്ന കാര്യം വ്യക്തമല്ല
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് റിപ്പോർട്ടിലും ദേവനന്ദയുടേത് മുങ്ങിമരണം ആണെന്ന് വ്യക്തമായിരുന്നു. എന്നാൽ കുട്ടിയെ ആരെങ്കിലും പുഴയിലേക്ക് തള്ളിയിട്ടതാണോ എന്ന കാര്യം വ്യക്തമല്ല. സംഭവദിവസം പരിസരപ്രദേശങ്ങളിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ എടുക്കാൻ പൊലീസ് സൈബർ സെല്ലിന്‍റെ സഹായം തേടിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ ഇനിയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ഇവ ലഭിക്കുന്നതോടെ നിലവിലുള്ള സംശയങ്ങൾക്ക് ഉത്തരമാകുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 27ന് രാവിലെ പത്തരയോടെയാണ് ദേവനന്ദയെ കാണാതെയാകുന്നത്. പിറ്റേന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.