കൊല്ലം: കൊവിഡ് കാലഘട്ടത്തിലും സര്‍വ്വീസിലിരിക്കെ അന്തരിച്ച സഹപ്രവര്‍ത്തകന്‍റെ കുടുംബത്തെ സഹായിച്ച പൊലീസുകാരെ അഭിനന്ദിച്ച് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് . കുടുംബ സഹായനിധി ശേഖരിച്ച് വിതരണം നടത്തിയ കൊല്ലം സിറ്റിയിലേയും റൂറലിലേയും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനത്തെയാണ് മേയര്‍ അഭിനന്ദിച്ചത്. കൊല്ലം ഏ.ആര്‍ ക്യാമ്പില്‍ ജോലി നോക്കിയിരുന്ന എ.എസ്.ഐ ഇമ്മാനുവല്‍ പീറ്ററിന്‍റെ കുടുംബ സഹായ നിധി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മേയര്‍. സംസ്ഥാനതലത്തില്‍ തന്നെ പൊലീസ് സംഘടനകള്‍ മാത്രമാണ് ഇത്തരത്തില്‍ കുടുംബ സഹായ നിധി ശേഖരിച്ച് നല്‍കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി നാരായണന്‍.ടി ഐപിഎസ് പറഞ്ഞു.
പൊലീസ് അസോസിയേഷനുകളുടെ കുടുംബ സഹായ നിധി പ്രവര്‍ത്തനം അഭിനന്ദനീയമെന്ന് കൊല്ലം മേയർ - കേരള വാർത്ത
കൊല്ലം ഏ.ആര്‍ ക്യാമ്പില്‍ ജോലി നോക്കിയിരുന്ന എ.എസ്.ഐ ഇമ്മാനുവല്‍ പീറ്ററിന്‍റെ കുടുംബ സഹായ നിധി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മേയര്‍.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഏ.ആര്‍. ക്യാമ്പില്‍ വച്ച് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കമാണ്ടന്‍റ് കെ. സുരേഷ്, കൊല്ലം എസിപി എ.പതീപ് കുമാര്‍, കെ.പി.എ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഷിനോദാസ് എസ്.ആര്‍, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി പ്രശാന്തന്‍ ,കെ.പി.എ റൂറല്‍ ജില്ലാ സെക്രട്ടറി ഗിരീഷ് എസ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്‍റ് ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി നായര്‍ സ്വാഗതവും കെ.പി.ഒ.എ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ.ഉദയന്‍ നന്ദിയും പറഞ്ഞു. പൊലീസ് സംഘടന ഭാരവാഹികളായ എസ് .ഷഹീര്‍, മുഹമ്മദ് ഖാന്‍, സുരേഷ് കുമാര്‍, രതീഷ് എസ്.ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.