കേരളം

kerala

By

Published : Sep 12, 2021, 5:34 PM IST

Updated : Sep 12, 2021, 8:00 PM IST

ETV Bharat / state

അധികാര ധാര്‍ഷ്ട്യങ്ങള്‍ക്കെതിരെ ജീവിതം പ്രതിഷേധമാക്കിയ യഹിയ അന്തരിച്ചു

പൊലീസുകാരന്‍റെ മര്‍ദനത്തില്‍ പ്രതിഷേധിച്ച് ജീവിതാവസാനം വരെയും നൈറ്റി ധരിച്ചാണ് യഹിയ കഴിഞ്ഞത്.

the man of protest  kollam Kadakkal native  ജീവിതം പ്രതിഷേധം  കടയ്ക്കൽ സ്വദേശി  യഹിയ വിടവാങ്ങി  നൈറ്റി ധരിച്ച് പ്രതിഷേധം  kollam Kadakkal native  Yahya passed away  പൊലീസുകാരന്‍റെ മര്‍ദനം  കൊല്ലം കടയ്ക്കൽ സ്വദേശി യഹിയ  the man of protest
ജീവിതം പ്രതിഷേധമാക്കിയ കടയ്ക്കൽ സ്വദേശി യഹിയ വിടവാങ്ങി

കൊല്ലം : അധികാര ധാര്‍ഷ്ട്യങ്ങള്‍ക്കെതിെര ജീവിതം പ്രതിഷേധമാക്കിയ കൊല്ലം കടയ്ക്കൽ സ്വദേശി യഹിയ (70) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ലുങ്കി മടക്കി കുത്തിയതിന് പൊലീസുകാരൻ മുഖത്തടിച്ചതിനുശേഷം നൈറ്റി ധരിച്ച് പ്രതിഷേധിച്ച യഹിയ, മരണം വരെയും ഈ വസ്ത്രമാണ് ധരിച്ചത്.

ജീവിതം പ്രതിഷേധമാക്കിയ യഹിയ അന്തരിച്ചു

ALSO READ:സംസ്ഥാനത്ത് മഴ കനക്കും ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

മക്കളുടെ സംരക്ഷണം ലഭിക്കാതിരുന്ന അദ്ദേഹം നേരത്തേ കാര്യസ്ഥനായി ജോലി ചെയ്‌തിരുന്ന വീടിന്‍റെ സിറ്റൗട്ടിലാണ് ജീവിച്ചത്. നാട്ടുകാർ എത്തിച്ച് നൽകിയിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്രയം. ഇ.ടി.വി. ഭാരത് ഇത് വാർത്തയാക്കിയതോടെ മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തില്‍ തല പാതി വടിച്ച് പ്രതിഷേധം നടത്തിയതും ശ്രദ്ധേയമായിരുന്നു. കിടപ്പിലാകുന്നതിനുമുന്‍പ് സ്വദേശത്ത് തട്ടുകട നടത്തിയിരുന്ന യഹിയ, സമ്പാദ്യമെല്ലാം നഷ്‌ടമായതില്‍ പ്രതിഷേധിച്ചായിരുന്നു തല പാതിവടിച്ചത്.

Last Updated : Sep 12, 2021, 8:00 PM IST

ABOUT THE AUTHOR

...view details