കൊല്ലം:ശാസ്‌താംകോട്ടയില്‍ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നേരെ ആക്രമണം. ലോക്‌ഡൗൺ ലംഘിച്ച് ജന്മദിനം ആഘോഷിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്. ഹെല്‍ത്ത് ഇൻസ്പെക്ടർ സുനില്‍ കുമാർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ ഷിബു എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്.
ലോക്‌ഡൗൺ ലംഘിച്ച് ജന്മദിനാഘോഷം; അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവർത്തകർക്ക് മർദ്ദനം - birthday celebration during lockdown
ശാസ്‌താംകോട്ടയില്‍ ലോക്‌ഡൗൺ ലംഘിച്ച് ജന്മദിനം ആഘോഷിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്. ഹെല്‍ത്ത് ഇൻസ്പെക്ടർ സുനില്‍ കുമാർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ ഷിബു എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്.
പത്തനംതിട്ടയിലെ ബന്ധുക്കളെ പങ്കെടുപ്പിച്ച് പിറന്നാളോഘോഷം നടത്തുന്നുവെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ശൂരനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ശാസ്‌താംകോട്ടയിലെ വീട്ടില്‍ എത്തിയത്. വിവരങ്ങള്‍ ആരാഞ്ഞ ഇവരോട് വീട്ടില്‍ ഉണ്ടായിരുന്നവര്‍ അപമര്യാദയായി പെരുമാറുകയും ഗേറ്റ് പൂട്ടിയിട്ടു മര്‍ദിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ ശാസ്‌താംകോട്ട പൊലീസാണ് ഇരുവരെയും ഇവിടെ നിന്നും മോചിപ്പിച്ചത്.
ആരോഗ്യവകുപ്പ് ജീവനക്കാരുടെ പരാതിയില്‍ പത്തനംതിട്ട സ്വദേശി ഷറഫുദീൻ, ശാസ്‌താംകോട്ട ഭരണിക്കാവ് സ്വദേശികളായ അഫ്‌സല്‍ ,സഹോദരന്‍ ഫൈസൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അഫ്‌സലിന്‍റെ മകളുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം.