കേരളം

kerala

ETV Bharat / state

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു - Kollam

അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരിച്ചു എന്ന് കുറ്റ പത്രത്തിൽ ക്രൈം ബ്രാഞ്ച് പറയുന്നു.

കൊല്ലം  പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം  ക്രൈം ബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചു  Crime Branch  Puttingal tragedy  Kollam  Kollam
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

By

Published : Oct 16, 2020, 3:49 PM IST

കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈം ബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും പ്രതികൾ. ഉദ്യോഗസ്ഥരെ പ്രതിചേർത്തിട്ടില്ല. 52 പേരാണ് പ്രതികൾ. പരവൂർ കോടതിയിലാണ് ക്രൈം ബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്. അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരിച്ചു എന്ന് കുറ്റ പത്രത്തിൽ ക്രൈം ബ്രാഞ്ച് പറയുന്നു. സംഘാടകരും വെടിക്കെട്ടുകാരുമാണ് കുറ്റക്കാർ. ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങൾ അവഗണിച്ചുവെന്നും കുറ്റ പത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ABOUT THE AUTHOR

...view details