കൊല്ലം: അഞ്ചല്‍ വനം റേഞ്ചില്‍ ഉള്‍പ്പെടുന്ന കടയ്ക്കല്‍ ആനപ്പാറക്ക് സമീപം ജനവാസ മേഖലയില്‍ കരടി ഇറങ്ങി. കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നാട്ടുകാർ കരടിയെ കണ്ടിരുന്നു. തുടർന്ന് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ കാട്ടിൽ പാറയോട് ചേര്‍ന്ന് കരടിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര്‍ ജയന്‍റെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാർ സംഭവ സ്ഥലത്തെത്തി.
ജനവാസ മേഖലയിൽ കരടി: കടയ്ക്കല്‍ ആനപ്പാറയില്‍ ജനം ഭീതിയില്‍ - കടയ്ക്കലില്‍
കൂട് സ്ഥാപിച്ച് കരടിയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകര്‍.
കടയ്ക്കല്‍ ആനപ്പാറക്ക് സമീപം ജനവാസ മേഖലയിൽ കരടി ഇറങ്ങി
തെരച്ചിലിനിടെ വനപാലകരില്‍ ഒരാള്‍ കരടിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കൂട് സ്ഥാപിച്ച് കരടിയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകര്‍. ജനവാസ മേഖലയില്‍ കരടി ഇറങ്ങിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. അതേസമയം ജാഗ്രത വേണമെന്നും കരടിയെ പിടികൂടുന്നത് വരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റേഞ്ച് ഓഫീസര്‍ ജയന്‍ പറഞ്ഞു.