കൊല്ലം: ഓണാട്ടുകരയുടെ ഓണാഘോഷത്തിന് ഇരുപത്തിയെട്ടാം ഓണത്തോടെ കൊടിയിറക്കം. കൊവിഡ് ഇത്തവണയും ആഘോഷങ്ങളുടെ നിറംകെടുത്തിയതോടെ ആചാരപരമായ ചടങ്ങുകൾക്കുള്ളിൽ കെട്ടുത്സവം ചുരുക്കപ്പെട്ടു.
പിള്ളേരോണത്തിൽ തുടങ്ങി ഇരുപത്തിയെട്ടാം ഓണത്തിൽ അവസാനിക്കുന്നതാണ് ഓണാട്ടുകരയുടെ ഓണാഘോഷം. 52 കരകൾ കെട്ടിയൊരുക്കുന്ന നന്ദികേശ രൂപങ്ങൾ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത് ഇരുപത്തിയെട്ടാം ഓണത്തിൽ ഓണാട്ടുകരയിലെ പ്രധാന കാഴ്‌ചയാണ്. കെട്ടുകാഴ്‌ചകളെ സ്വീകരിക്കുവാനും കണ്ടാസ്വദിക്കാനുമായി വൻ ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്.