കൊല്ലം: ജില്ലയില്‍ തട്ടുകട കച്ചവടക്കാർ തമ്മിൽ സംഘർഷം. എ എ റഹീം മെമ്മോറിയൽ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലുള്ള തട്ടുകട ഒരു സംഘം ആളുകൾ അടിച്ച് തകർത്തു. ബിന്ദു ടീ സ്റ്റാളാണ് സ്‌ത്രീകൾ ഉൾപ്പെടെ 60 ഓളം വരുന്ന അക്രമി സംഘം അടിച്ച് തകർത്തത്. ആശുപത്രിയിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ബിന്ദുവിന്‍റെ ഉടമസ്ഥതയിലുള്ള തട്ടുകട മുൻപ് പ്രവർത്തിച്ചിരുന്ന സ്ഥലത്തു നിന്നും ആശുപത്രി സൂപ്രണ്ട് കാര്യാലയത്തിന്‍റെ മുൻവശത്തേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ 40 ദിവസമായി ഇവിടെയാണ് തട്ടുകട പ്രവർത്തിച്ചു വന്നത്. ബിന്ദുവിന് കട നടത്തുവാനുള്ള ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്.
കൊല്ലത്ത് തട്ടുകട അടിച്ചു തകര്‍ത്തു - kollam crime news
എ എ റഹീം മെമ്മോറിയൽ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലുള്ള ബിന്ദു ടീ സ്റ്റാളാണ് സ്‌ത്രീകൾ ഉൾപ്പെടെ 60 ഓളം വരുന്ന സംഘം അടിച്ച് തകർത്തത്.
നിലവിൽ ബിന്ദുവിന്‍റെ കട പ്രവർത്തിക്കുന്ന സ്ഥലത്ത് മുൻപ് സുരേഷ് എന്നയാളാണ് തട്ടുകട നടത്തിയിരുന്നത്. എന്നാൽ സുരേഷിന് ലൈസൻസോ മറ്റു രേഖകളോ ഇല്ലാതിരുന്നതിനാൽ അധികാരികൾ ഇയാളുടെ കട ഒഴിപ്പിച്ചിരുന്നു. ആശുപത്രി നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ബിന്ദുവിന്‍റെ തട്ടുകട സുരേഷിന്‍റെ കട നിന്നിരുന്ന സ്ഥലത്തേക്ക് മാറ്റുകയും ചെയ്‌തു. ഇതിനെ തുടർന്നാണ് സുരേഷും സംഘവും തട്ടുകട അടിച്ച് തകർത്തത്.
ഹൈക്കോടതി അനുമതി വാങ്ങിയ സാഹചര്യത്തില്‍ ബിന്ദുവിന്‍റെ കട മാറ്റണമാവശ്യപ്പെട്ട് സുരേഷ് എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഇതിന് ബിന്ദു വിസമ്മതിച്ചു. തുടര്‍ന്നാണ് സ്‌ത്രീകളടക്കമുള്ള സംഘം കട തല്ലി തകർത്തത്. ബിന്ദു കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.