കേരളം

kerala

ETV Bharat / state

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് കാറിന് തീപിടിച്ചു - സ്വിഫ്റ്റ് കാറിന് തീപിടിച്ചു

പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയിൽ പോയി തിരികെ വരികയായിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്

Car  Swift car caught fire in Kollam  car caught fire in Kollam  സ്വിഫ്റ്റ് കാറിന് തീപിടിച്ചു  ഓടി കൊണ്ടിരുന്ന സ്വിഫ്റ്റ് കാറിന് തീപിടിച്ചു
സ്വിഫ്റ്റ്

By

Published : Mar 9, 2021, 9:59 PM IST

Updated : Mar 9, 2021, 10:11 PM IST

കൊല്ലം: കൊട്ടാരക്കര ആയൂർ റോഡിൽ ചെറുവക്കൽ ഇളവൂർ പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് കാറിന് തീപിടിച്ചു. പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയിൽ പോയി തിരികെ വരികയായിരുന്ന വാഹനത്തിനാണ് തീ പിടിച്ചത് . ചെറുവക്കൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ അജിയുടേതാണ് കാർ. കാർ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നതുകണ്ട് പുറത്തിറങ്ങിയതിനാൽ യാത്രക്കാർക്ക് അപകടമുണ്ടായില്ല.

കൊല്ലത്ത് ഓടി കൊണ്ടിരുന്ന സ്വിഫ്റ്റ് കാറിന് തീപിടിച്ചു
Last Updated : Mar 9, 2021, 10:11 PM IST

ABOUT THE AUTHOR

...view details