കൊല്ലം:സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം. കൊല്ലം കലക്‌ടറേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. നിരവധി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു.
കൊല്ലം കലക്‌ടറേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തം - കൊല്ലം ഇന്നത്തെ വാര്‍ത്ത
സ്വർണക്കടത്ത് കേസില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെ കെ മുരളീധരൻ എം.പി ആവശ്യപ്പെട്ടു.
ഈസ്റ്റ് സി.ഐ രതീഷിൻ്റെ കാലിന് കല്ലേറിൽ മുറിവുപറ്റി. നെഞ്ചിൽ കല്ലേറുകൊണ്ട എ.ആർ ക്യാമ്പിലെ പൊലീസുകാരന്‍ നിലത്ത് വീണു. ജില്ല പഞ്ചായത്തിന് മുന്‍പില്‍ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ കലക്‌ടറേറ്റിന് സമീപം പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.
കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതോടെ സേന ലാത്തിവീശി. ലാത്തി ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മണിക്കൂറുകളോളം കലക്‌ടറേറ്റും പരിസരവും സംഘർഷഭരിതമായിരുന്നു. പ്രതിഷേധം, കെ മുരളീധരൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്‌തു.