റെയിൽവേ ട്രാക്കിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ - Suicide near railway track
കരുനാഗപ്പള്ളി കല്ലേലിഭാഗം മാളിയേക്കൽ ജങ്ഷനിലെ റെയിൽവേ ക്രോസിന് സമീപത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
![റെയിൽവേ ട്രാക്കിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ കരുനാഗപ്പള്ളി വാര്‍ത്ത Suicide near railway track Karunagappally news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5195736-thumbnail-3x2-kk.jpg)
യുവാവ് തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാളിയേക്കൽ ജങ്ഷനിലെ റെയിൽവേ ക്രോസിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ആളാണെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി സിഐ മഞ്ചുലാലിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന തുടരുകയാണ്.