കൊല്ലം: സിപിഎമ്മിന്‍റെ അവസരവാദ രാഷ്ട്രീയത്തിന്‍റെ ലജ്ജയില്ലാത്ത തരംതാണ നടപടിയാണ് കോട്ടയം നഗരസഭയിൽ നടന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അധികാരത്തിൻ്റെ അപ്പക്കഷണത്തിനായുള്ള അവിശുദ്ധ കൂട്ടുക്കെട്ടിൻ്റെ മറ്റൊരു ഉദാഹരണമാണ് കോട്ടയം നഗരസഭയിലെ ബിജെപി-സിപിഎം സഖ്യമെന്ന് സുധാകരന്‍ ആരോപിച്ചു.
കോട്ടയം നഗരസഭയിൽ നടന്നത് സിപിഎമ്മിന്‍റെ തരംതാണ നടപടിയെന്ന് കെ സുധാകരന്‍ - കോട്ടയം നഗരസഭ സുധാകരന്‍ വാര്‍ത്ത
'അധികാരത്തിൻ്റെ അപ്പക്കഷണത്തിനായുള്ള അവിശുദ്ധ കൂട്ടുകെട്ടിൻ്റെ മറ്റൊരു ഉദാഹരണമാണ് കോട്ടയം നഗരസഭയിലെ ബിജെപി-സിപിഎം സഖ്യം'
കോട്ടയം നഗരസഭയിൽ നടന്നത് സിപിഎമ്മിന്‍റെ തരംതാണ നടപടിയെന്ന് കെ സുധാകരന്‍
വർഗീയ ഫാസിസം എന്ന് സിപിഎം ഒരു ഭാഗത്ത് പറയുകയും മറുഭാഗത്ത് അവർക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന കാഴ്‌ചയാണ് കോട്ടയം നഗരസഭയിൽ കണ്ടത്. അവിശുദ്ധ കൂട്ടുകെട്ടിലൂടെ സിപിഎമ്മും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് കോൺഗ്രസ് നേതൃയോഗത്തിനെത്തിയതായിരുന്നു സുധാകരന്‍.
Read more: കോട്ടയം നഗരസഭ എൽഡിഎഫിന്, പിന്തുണയുമായി ബിജെപി; യുഡിഎഫിന് ഭരണ നഷ്‌ടം