കൊല്ലം: യുക്രൈനിൽ സാഹചര്യം അതീവഗുരുതരമെന്ന് മടങ്ങിയെത്തിയ കൊല്ലം മുണ്ടക്കൽ സ്വദേശിനി അയന. തന്‍റെ സഹപാഠികൾ ആശങ്കയിലാണെന്നും അയന പറയുന്നു. കഴിഞ്ഞ ദിവസം കീവിൽ നിന്നുള്ള അവസാന വിമാനത്തിലാണ് അയന നാട്ടിൽ എത്തിയത്.
തന്‍റെ സഹപാഠികൾ ആശങ്കയിലെന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർഥി യുക്രൈനിൽ ഇപ്പോഴും ഭീകരാന്തരീക്ഷം നിലനിൽക്കുകയാണ്. ഹോസ്റ്റലിൽ നിൽക്കുന്ന വിദ്യാർഥികളെ ഇറങ്ങിക്കൊടുക്കണമെന്നും ഹോസ്റ്റൽ പൂർണമായും യുക്രൈൻ പൗരർക്കായി ഒഴിഞ്ഞുനൽകണമെന്നുമാണ് അധികൃതർ ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ബങ്കറുകൾ ഉണ്ട്.
READ MORE:ഭക്ഷണം വാങ്ങാനായി ഇറങ്ങി, മുന്നില്‍ ഷെല്ലാക്രമണം: യുദ്ധഭൂമിയില്‍ നിന്നും മലയാളി വിദ്യാര്‍ഥിനി
മലയാളി വിദ്യാർഥികൾ കുടുതൽ ഉള്ളത് കീവിയിലാണ്. ഇവിടത്തെ സ്ഥിതിയും വളരെ മോശമാണ്. യുക്രൈനിൽ കുടുങ്ങിയ തന്‍റെ സഹപാഠികൾ ആശങ്കയിലാണ്. ഭക്ഷണക്ഷാമം രൂക്ഷമാണന്നും വൈദ്യുതിയും ഇന്‍റർനെറ്റ് സൗകര്യവും ലഭ്യമാകുന്നില്ലെന്നും അയന പറയുന്നു.
ആദ്യ ഘട്ടത്തിൽ എംബസി തണുത്ത സമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും യുദ്ധം ആരംഭിച്ചതോടെ വേഗത്തിലാണ് കാര്യങ്ങൾ നീക്കുന്നത്. പോളണ്ട് വഴി നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തന്‍റെ സഹപാഠികളെന്നും അയന പറഞ്ഞു.