കൊല്ലം: വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുകോൺ പോച്ചംകോണം അനന്തു സദനത്തിൽ സുനിൽ കുമാർ, ഉഷാ ദമ്പതികളുടെ മകൾ യു.അനഘ (19) ആണ് മരിച്ചത്. സുനിൽ കുമാറും ഉഷയും കൊല്ലത്ത് പോയി മടങ്ങി എത്തിയപ്പോൾ വീട് പൂട്ടി കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - യു.അനഘ
എഴുകോൺ പോച്ചംകോണം അനന്തു സദനത്തിൽ സുനിൽ കുമാർ, ഉഷാ ദമ്പതികളുടെ മകൾ യു.അനഘ (19) ആണ് മരിച്ചത്
തേനിയിൽ പാരാമെഡിക്കൽ കോഴ്‌സിന് ചേരാനിരുന്ന അനഘ വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചിരുന്നുവെന്നും ബാങ്ക് മാനേജർ ലോൺ നിഷേധിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്‌തെന്നും പിതാവ് ആരോപിച്ചു. കാനറാ ബാങ്കിൻ്റെ ചീരങ്കാവ് ശാഖയിൽ അനഘ വിദ്യാഭ്യാസ ലോണിൻ്റെ കാര്യത്തിനായി പോയിരുന്നു. എന്നാൽ ലോൺ നിഷേധിച്ചില്ലെന്നും ലോൺ നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായി വരികയായിരുന്നെന്നും ബാങ്ക് മാനേജർ പറഞ്ഞു.
കേരളത്തിന് പുറത്തുള്ള മാനേജ്മെൻ്റ് സീറ്റ് ആയതിനാൽ ആൾ ജാമ്യമോ സാലറി സർട്ടിഫിക്കറ്റോ നൽകിയാൽ മാത്രം മതിയായിരുന്നുവെന്നും അത് കുട്ടിയോടും സഹോദരൻ അനന്തുവിനോടും സംസാരിച്ചിരുന്നുവെന്നും മാനേജർ വ്യക്തമാക്കി.