കേരളം

kerala

ETV Bharat / state

മ്യൂറല്‍ ആര്‍ട്ട് മുതല്‍ മണ്ടേല ആര്‍ട്ട് വരെ ; ഗ്ലാസ് പെയ്‌ന്‍റിങ്ങില്‍ പരീക്ഷണവുമായി വിദ്യാര്‍ഥി

തഞ്ചാവൂര്‍ ആര്‍ട്ട് ഗ്ലാസില്‍ പകര്‍ത്തണമെന്നതാണ് ശ്രുതിയുടെ പുതിയ ലക്ഷ്യം

ഗ്ലാസ് പെയ്ന്‍റിങ് വാര്‍ത്ത  മണ്ടേല ആര്‍ട് ഗ്ലാസ് പെയ്ന്‍റിങ് വാര്‍ത്ത  മ്യൂറല്‍ ആര്‍ട് ഗ്ലാസ് പെയ്ന്‍റിങ് വാര്‍ത്ത  ഗ്ലാസ് പെയ്ന്‍റിങ് വിദ്യാര്‍ഥി വാര്‍ത്ത  ഗ്ലാസ് പെയ്ന്‍റിങ് പരീക്ഷണം കൊല്ലം സ്വദേശി വാര്‍ത്ത  ഗ്ലാസ് പെയ്ന്‍റിങ് പരീക്ഷണം വിദ്യാര്‍ഥി വാര്‍ത്ത  glass painting experiments news  glass painting latest news  student experiments with glass painting news  kollam student student experiments with glass painting news  mural art glass painting news  mandela art glass painting news
മ്യൂറല്‍ ആര്‍ട്ട് മുതല്‍ മണ്ടേല ആര്‍ട്ട് വരെ, ഗ്ലാസ് പെയ്‌ന്‍റിങില്‍ പരീക്ഷണവുമായി വിദ്യാര്‍ഥി

By

Published : Aug 29, 2021, 3:24 PM IST

കൊല്ലം: ബുദ്ധൻ്റെ ഡോട്ട് ചിത്രം, ഗ്യാലക്‌സി ആർട്‌സിലുള്ള ലോൺലി ഗേൾ, ഷാഡോ ആർട്‌സ് ഓൺ എ ഡാൻസർ... ചില്ലിനെ കാന്‍വാസാക്കി കടവൂർ സ്വദേശിനി ശ്രുതി ശ്രീകുമാർ വരച്ചുകൂട്ടിയ ചിത്രങ്ങളുടെ പട്ടിക പിന്നെയും നീളും.

കുട്ടിക്കാലത്ത് കൗതുകമായി തുടങ്ങിയതാണ് ഗ്ലാസ് പെയ്‌ന്‍റിങ്. ചില്ല് പ്രതലത്തില്‍ പതിയെ പരീക്ഷണങ്ങള്‍ ആരംഭിച്ചു. മ്യൂറല്‍ ആര്‍ട്ട് മുതല്‍ മണ്ടേല ആര്‍ട്ട് വരെ ഇന്ന് ശ്രുതി ഗ്ലാസ് പെയ്ന്‍റിങ്ങില്‍ പരീക്ഷിക്കുന്നുണ്ട്.

ഗ്ലാസ് പെയ്‌ന്‍റിങില്‍ പരീക്ഷണവുമായി വിദ്യാര്‍ഥി

Read more: പ്രൊഫസറിൽ നിന്നും ഫോട്ടോഗ്രാഫറിലേക്ക്; വിസ്‌മയമായി ഷെറിനും ചിത്രങ്ങളും

ഗ്ലാസിൽ ലൈൻ വരച്ച ശേഷം ശ്രദ്ധയോടെയാണ് പെയ്ന്‍റിങ്. ക്ഷമ ഉണ്ടെങ്കിൽ മാത്രമേ ഗ്ലാസ് പെയ്ൻ്റിങ് ചെയ്യാനാകൂവെന്ന് ശ്രുതി പറയുന്നു.

കടവൂർ സ്വദേശികളായ ശ്രീകുമാറിൻ്റെയും സിതാരയുടെയും മകളാണ് ഒന്നാം വർഷ എംഎ വിദ്യാർഥിയായ ശ്രുതി. വീട്ടുകാരുടെ പിന്തുണയാണ് ചിത്രകലയുമായി മുന്നോട്ടുപോകാന്‍ പ്രചോദനമെന്ന് ശ്രുതി പറയുന്നു.

തഞ്ചാവൂര്‍ ആര്‍ട്ട് ഗ്ലാസില്‍ പകര്‍ത്തണമെന്നതാണ് പുതിയ ലക്ഷ്യം. ചിത്രകലയ്ക്ക് പുറമേ നൃത്തത്തിലും തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട് ശ്രുതി.

ABOUT THE AUTHOR

...view details