കൊല്ലത്ത് വിദ്യാർഥി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു - കൊല്ലം
പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിഷമത്താലാണ് വിദ്യാർഥി സ്‌കൂൾ കെട്ടിടത്തിൽ നിന്നും ചാടാൻ ഇടയാക്കിയതെന്ന് സ്‌കൂളിലെ പ്രഥമ അധ്യാപിക പറയുന്നു
![കൊല്ലത്ത് വിദ്യാർഥി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു student attempted suicide ൾ കെട്ടിടത്തിന് മുകളിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു കൊല്ലം അഞ്ചൽ കരുകോൺ ഗവൺമെൻറ് സ്കൂൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5698028-thumbnail-3x2-sgh.jpg)
വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം:അഞ്ചൽ കരുകോൺ ഗവൺമെന്‍റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളിലെ ഒന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻതന്നെ സ്കൂൾ അധ്യാപകർ വിദ്യാർഥിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിഷമത്തിലാണ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സ്‌കൂളിലെ പ്രഥമ അധ്യാപിക പറയുന്നു. വിദ്യാർഥിയുടെ നട്ടെല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്.