കൊല്ലം:പൊലീസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യ കുറിപ്പ് പങ്കുവച്ച് പ്ലസ് വണ്‍ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പൊലീസിനെതിരെയാണ് ക്ലാപ്പന സ്വദേശിയായ വിദ്യാര്‍ഥി ആത്മഹത്യ കുറിപ്പ് എഴുതിയത്. അടിപിടി കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിച്ചു എന്നാണ് വിദ്യാർഥിയുടെ ആരോപണം.
കഴിഞ്ഞ 23-ാം തീയതി വിദ്യാർഥികൾ ചേരി തിരിഞ്ഞ് തമ്മിൽ തല്ലിയ സംഭവവുമായി ബന്ധപ്പെട്ട് ക്ലാപ്പന സ്വദേശിയായ വിദ്യാർഥിയെ ഉൾപ്പടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തന്നെ മർദിച്ച കേസ് പൊലീസ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു എന്നും പൊലീസ് തന്നെ ഭീഷണിപ്പെടുത്തി എന്നുമാണ് വിദ്യാർഥിയുടെ ആരോപണം. അപമാനിതനായതിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു.