കൊല്ലം: കൊവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൊല്ലം ജില്ലയിലെ അതിർത്തി മേഖലകളിൽ പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും കർശന പരിശോധന. കൊല്ലം അതിർത്തിയായ കോട്ടവാസലിൽ തമിഴ്‌നാട് പൊലീസ് വാഹനങ്ങൾ തടയുന്നു. കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളടക്കം അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. രാവിലെ ഒമ്പത് മണിയോടെയാണ് നിയന്ത്രണം ആരംഭിച്ചത്. കാൽനടയാത്രക്കാരെ പോലും കയറ്റി വിടുന്നില്ല. കോട്ടവാസലിൽ നിന്ന് തമിഴ്‌നാട് ബസും സർവീസ് നടത്തുന്നില്ല.
അതിർത്തികളിൽ കർശന പരിശോധന; അവശ്യ സർവീസുകൾക്ക് മാത്രം പ്രവേശനം - Access to essential services only
രാവിലെ ഒമ്പത് മണിയോടെയാണ് നിയന്ത്രണം ആരംഭിച്ചത്. കാൽനടയാത്രക്കാരെ പോലും കയറ്റി വിടുന്നില്ല. കോട്ടവാസലിൽ നിന്ന് തമിഴ്‌നാട് ബസും സർവീസ് നടത്തുന്നില്ല.
എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്കുലോറികൾ കേരളത്തിലേക്ക് കടത്തിവിടുന്നുണ്ട്. അതിനിടെ, കൊല്ലം- തിരുവനന്തപുരം തീരദേശ പാതയിലും യാത്രാനിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ യാത്രക്കാരുടെ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. അതേസമയം, നിയന്ത്രണങ്ങൾക്കിടയിലും കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങളോട് അവഗണന കാണിച്ച സംഭവത്തിൽ രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കൊല്ലം നഗരത്തിലെ മുതിരിപ്പറമ്പ് പള്ളിയിൽ ഒരു സമയം നിസ്കരിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന നിർദ്ദേശത്തിനെതിരെ പ്രശ്നമുണ്ടാക്കിയ വ്യക്തിക്കെതിരെയാണ് കേസ്. കരുനാഗപ്പള്ളിയില്‍ ഇന്നലെ സംഘം ചേർന്ന് കാരംസ് കളിച്ചവരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് മറ്റൊരു കേസ്.