കൊല്ലം: ശില്‍പ നിര്‍മാണത്തിലും ബോട്ടില്‍ പെയിന്‍റിങ്ങിലും വ്യത്യസ്തതകള്‍ തീര്‍ത്ത് സനില്‍. ജന്മനാ ഇടത് കൈയില്ലാതെ ജനിച്ച സനില്‍ വൈകല്യങ്ങളെ മറന്ന് പേപ്പർ ശിൽപ നിർമാണവും ബോട്ടിൽ പെയിന്‍റിങ്ങുമായി മുന്നേറുകയാണ്. ലോക്ക് ഡൗൺ വിരസത ഒഴിവാക്കാനാണ് സനിൽ പേപ്പർ ശിൽപ നിർമാണം ആരംഭിച്ചത്.
കൈയല്ല, മനസാണ് കരുത്ത്; മനോഹര ചിത്രങ്ങളും ശില്‍പങ്ങളും തീര്‍ത്ത് സനില്‍ - കൊല്ലം കൊട്ടാരക്കര
അവസാനവർഷ ബി.കോം വിദ്യാർഥിയായ സനിൽ ലോക്ക് ഡൗൺ വിരസത ഒഴിവാക്കാനാണ് പേപ്പർ ശിൽപ നിർമാണം ആരംഭിച്ചത്
കൈയല്ല, മനസാണ് കരുത്ത്; ശിൽപ നിർമാണത്തിൽ വ്യത്യസ്‌തനായി സനിൽ
അച്ഛൻ വാങ്ങിയ ലോട്ടറി ടിക്കറ്റുകൾ ശേഖരിച്ചു വെച്ച് സനിൽ കളിവീട് നിർമിച്ചു. ശേഷം ബോട്ടിൽ പെയിന്‍റിങ്ങിലേക്ക് കടന്നു. കൊട്ടാരക്കര വെണ്ടാർ സ്വദേശികളായ സന്തോഷിന്‍റെയും മിനിമോളുടെയും മകനും ശാസ്‌താംകോട്ട ഡിബി കോളജിലെ അവസാനവർഷ ബി.കോം വിദ്യാർഥിയുമാണ് സനിൽ. കോളജ് മാഗസിനിൽ സനിൽ എഴുതിയ കവിതകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാഗവത പാരായണത്തിനും പോകാറുണ്ട് സനില്‍.
Last Updated : Nov 20, 2020, 11:56 AM IST