കേരളം

kerala

ETV Bharat / state

സ്‌കൂട്ടർ യാത്രികര്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണം; വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക് - അഞ്ചല്‍ തെരുവ് നായ ആക്രമണം

തിങ്കളാഴ്‌ച രാവിലെ കൊല്ലം അഞ്ചലിലെ അഗസ്‌ത്യക്കോട് വച്ചാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്

street dog  Stray dog attack in Anjal in Kollam  Stray dog  Stray dog attack  Kollam  Kollam news  Kollam news updates  Kollam dog attack  latest news in Kollam  Kollam district news  തെരുവ് നായ ആക്രമണം  അഗസ്‌ത്യക്കോട്
അപകടത്തില്‍ പരിക്കേറ്റ അനില്‍ കുമാറും സുജിത്തും

By

Published : Sep 13, 2022, 3:53 PM IST

കൊല്ലം: അഞ്ചലില്‍ ഓടികൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് നേരെ തെരുവ് നായയുടെ ആക്രമണം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. അഞ്ചല്‍ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം,വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, രണ്ട് പേര്‍ക്ക് പരിക്ക്

ഇന്നലെ (സെപ്‌റ്റംബര്‍ 12) രാവിലെയാണ് സംഭവം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഇരുവരും അഗസ്‌ത്യക്കോടെത്തിയപ്പോഴാണ് നായ സ്‌കൂട്ടറിനടുത്തേക്ക് പാഞ്ഞെത്തിയത്. ഇതോടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട മറിയുകയായിരുന്നു. അപകടത്തില്‍ കൈക്കും കാലിനും പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. വാഹന യാത്രക്കാര്‍ക്ക് നേരെയുള്ള നായയുടെ ആക്രമണം പതിവായിരിക്കുകയാണ്.

also read:തെരുവ് നായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

ABOUT THE AUTHOR

...view details