കൊല്ലം:സംസ്ഥാനത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ നീണ്ടകര പാലത്തിന്‍റെ തൂണുകള്‍ക്ക് കുറുകേ ബന്ധിച്ച ചങ്ങല ഇന്ന് അര്‍ധരാത്രി നീക്കം ചെയ്യുന്നതോടെയാണ് 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിക്കുന്നത്. നിരോധനത്തിന് മുന്നോടിയായി പാലത്തിന്‍റെ കിഴക്ക് വശത്ത് മാറ്റിയിരുന്ന എല്ലാ യന്ത്രവത്കൃതയാനങ്ങളും മത്സ്യബന്ധനത്തിന് തയ്യാറായി. യാനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിന് തീരദേശത്തെ പമ്പുകള്‍ തുറന്നിട്ടുണ്ട്. നിരോധനം മൂലം ജോലി നഷ്‌ടമായ തൊഴിലാളികള്‍ക്ക് പഞ്ഞമാസ ധനസഹായമായി 2.69 കോടി രൂപ അനുവദിച്ച് വിതരണം ചെയ്‌തു.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും
ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി ആരംഭിച്ച ട്രോളിംഗ് നിരോധനമാണ് ഇന്ന് അവസാനിക്കുന്നത്
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും
ജില്ലാ ഭരണകൂടത്തിന്‍റെ പിന്തുണയോടെ ട്രോളിംഗ് നിരോധനം സമാധാനപരമായും വിജയകരമായും പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എല്ലാ മത്സ്യത്തൊഴിലാളികളോടും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ നന്ദി അറിയിച്ചു. നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിനായി ജില്ലയിലെത്തിയ അന്യപ്രദേശത്ത് നിന്നുള്ള എല്ലാ യാനങ്ങളും ശേഷം മടങ്ങിപോകണമെന്നും അദ്ദേഹം അറിയിച്ചു.