കൊല്ലം:സമൂഹ മാധ്യമങ്ങളില്‍ തരംഗമായ എൻജോയ് എൻജാമിയെ കൊവിഡ് പ്രതിരോധത്തിനുള്ള ബോധവല്‍ക്കരണത്തിനായി പരുവപ്പെടുത്തിയിരിക്കുകയാണ് കേരള പൊലീസ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററാണ് ഈ വേറിട്ട ആശയത്തിന് പിന്നില്‍. മാസ്‌ക് ധരിക്കേണ്ടതിൻ്റേയും സാനിറ്റൈസര്‍ കരുതേണ്ടതിൻ്റേയും അകലം പാലിക്കേണ്ടതിൻ്റേയുമെല്ലാം പ്രാധാന്യം മ്യൂസിക്കല്‍ ഡാന്‍സ് വീഡിയോയിലൂടെ പറയുകയാണ് പൊലീസുകാർ.
'എൻജോയ് എൻജാമി'ക്ക് പിന്നിൽ സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്റർ - മാസ്‌ക് ധരിക്കേണ്ടതിന്റെയും സാനിറ്റൈസര്‍ കരുതേണ്ടതിന്റെയും പ്രാധാന്യം
മാസ്‌ക് ,സാനിറ്റൈസര്‍ എന്നിവ കരുതേണ്ടതിൻ്റേയും അകലം പാലിക്കേണ്ടതിന്‍റെയും പ്രാധാന്യം പങ്കുവയ്ക്കുന്നതായിരുന്നു ഡാന്‍സ് വീഡിയോ.
പൊലീസിനെയും നാട്ടുകാരെയും പേടിച്ച് മാസ്‌ക് വയ്ക്കുന്ന ശീലം മാറ്റി, നല്ല നാളേക്കുവേണ്ടി വാക്‌സിനൊക്കെയെടുത്ത് നമുക്കൊന്നിച്ച് നില്‍ക്കാമെന്നാണ് പാട്ടില്‍ പറയുന്നത്. ചുവടുവച്ചതും ചിത്രീകരിച്ചതും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതുമെല്ലാം കാക്കിക്കുള്ളിലെ കലാകാരന്മാര്‍ തന്നെ. പൊലീസ് മീഡിയ സെൻ്റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ വിപി പ്രമോദ് കുമാറിൻ്റെ സംവിധാനത്തിലാണ് ഒന്നരമിനിട്ടുള്ള പാട്ട് തയ്യാറാക്കിയത്. പൊലീസുകാരുടെ സര്‍ഗാത്മകതയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്.