സുജേഷ് ഹരിയിലൂടെ വീണ്ടും കൊട്ടാരക്കര സിനിമാരംഗത്ത് ചര്‍ച്ചയാവുന്നു - സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലെ തുമ്പപ്പൂപോലെ ചിരിച്ചും എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനാണ് ഹരിക്ക് പുരസ്‌കാരം.
കൊല്ലം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിൽ മികച്ച ഗാനരചയിതാവായി കൊട്ടാരക്കര പെരുംകുളം കല്ലൂക്കാല വീട്ടില്‍ ഹരി എന്നറിയപ്പെടുന്ന സുജേഷ് ഹരിയെ തെരഞ്ഞെടുത്തു. സുജേഷ് ഹരിയുടെ അവാർഡ് നേട്ടത്തിലൂടെ കൊട്ടാരക്കര വീണ്ടും സിനിമാ ലോകത്ത് ചർച്ചയാവുകയാണ്. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലെ തുമ്പപ്പൂപോലെ ചിരിച്ചും എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനാണ് ഹരിക്ക് പുരസ്‌കാരം. ഇതുകൂടാതെ നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും പാട്ടുകളും, ടെറ്റില്‍സോങ്ങുകളും എഴുതിയിട്ടുണ്ട് ഹരി. മറിമായം എന്ന സീരിയലിന്റെ ടൈറ്റില്‍ സോങ്ങും ഹരി രചിച്ചതാണ്. ഭാര്യയും മകളും സീരിയല്‍ രംഗത്തെ താരങ്ങളാണ്. കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ കൂടാതെ പെരുംകുളത്ത് പ്യൂര്‍ & റെയര്‍ എന്ന സ്ഥാപനം നടത്തിവരികയാണ് ഹരി.