കൊല്ലം: ശബരിമല വിഷയത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ് താനെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പടെ തനിക്കെതിരെ നടപടി എടുത്തെന്നും ശ്രീധരൻപിള്ള കൊല്ലത്ത് പറഞ്ഞു. തന്നെ വേട്ടയാടിയ നേതാക്കന്മാരും മുന്നണികളും ഇതെല്ലാം തെറ്റായിപ്പോയെന്ന് തുറന്ന് പറയാൻ തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയം; ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ് താനെന്ന് ശ്രീധരൻ പിള്ള - മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള
തന്നെ വേട്ടയാടിയ നേതാക്കന്മാരും മുന്നണികളും ഇതെല്ലാം തെറ്റായിപ്പോയെന്ന് തുറന്ന് പറയാൻ തയാറുണ്ടോയെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള.

ശബരിമല വിഷയം; ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ് താനെന്ന് ശ്രീധരൻ പിള്ള
ശബരിമല വിഷയം; ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ് താനെന്ന് ശ്രീധരൻ പിള്ള
ശബരിമല സംബന്ധിച്ച മുന്നണികളുടെ ഇപ്പോഴത്തെ നിലപാടിൽ സന്തോഷമുണ്ടെന്നും അദേഹം പറഞ്ഞു. സഭാ തർക്കത്തിലെ ആദ്യഘട്ട ചർച്ച വിജയമാണെന്നും അടുത്തഘട്ടം ആരംഭിക്കണമെങ്കിൽ ഇരുകൂട്ടരും ചില ഉറപ്പുകൾ നൽകേണ്ടതുണ്ടന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ഗവർണർ എന്ന നിലയിലാണ് സഭാ തർക്കതിൽ ഇടപെട്ടതെന്നും മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലന്നും അദ്ദേഹം വ്യക്തമാക്കി.