കൊല്ലം:ദേവനന്ദയുടെ മരണത്തിലെ ദുരൂഹത അന്വഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. കുട്ടിയുടെ മാതാപിതാക്കളെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരാനിരിക്കെ കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണത്താലാണ് പ്രത്യേക സംഘം നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ദേവനന്ദയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം: ജെ.മേഴ്‌സിക്കുട്ടിയമ്മ - Devananda's death
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരാനിരിക്കെ കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണത്താലാണ് പ്രത്യേക സംഘത്തെ നിയമിച്ചതെന്ന് മന്ത്രി
മേഴ്‌സിക്കുട്ടിയമ്മ
ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ മുന്നോട്ട് വന്നിരുന്നു. വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ദേവനന്ദയുടെ മൃതദേഹം വെള്ളിയാഴ്‌ച രാവിലെയാണ് സമീപത്തെ ആറ്റില്‍ നിന്നും തീരദേശ പൊലീസിന്‍റെ മുങ്ങല്‍വിദഗ്‌ധര്‍ കണ്ടെടുത്തത്.