കൊല്ലം: ലക്ഷദ്വീപ് ജനതയ്‌ക്കെതിരായ കേന്ദ്ര സർക്കാരിൻ്റെ ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ച് കൊല്ലത്ത് എൽഡിഎഫിന്‍റെ പ്രതിഷേധം. ജില്ലയിലെ വിവിധ കേന്ദ്ര സർക്കാർ ഓഫിസുകളുടെ മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ അണിനിരന്നവര്‍ ദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം ; കൊല്ലത്ത് എൽഡിഎഫ് പ്രതിഷേധം - പ്രഫുൽ പട്ടേൽ
കേന്ദ്ര സർക്കാർ ഓഫിസുകളുടെ മുന്നിലാണ് ഇടതുമുന്നണി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.
Also Read:കൊല്ലം ബൈപ്പാസ് ടോൾ : ലോക്ക് ഡൗൺ കഴിയുംവരെ പിരിക്കരുതെന്ന് ജില്ല ഭരണകൂടം
ചാത്തന്നൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പരിപാടി എൽഡിഎഫ് കൺവീനർ എൻ അനിരുദ്ധനും കൊട്ടാരക്കരയിലേത് സിപിഎം ജില്ല സെക്രട്ടറി എസ് സുദേവനും ഉത്ഘാടനം ചെയ്തു. കുണ്ടറ ആശുപത്രിമുക്ക് ടെലിഫോൺ എക്സേഞ്ചിന് മുന്നിൽ സിപിഐ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.