കേരളം

kerala

ETV Bharat / state

സൈനികൻ അനൂപ് കുമാറിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി - വ്യോമസേനാ ഫ്ളൈറ്റ്‌ എഞ്ചിനീയർ

മന്ത്രിമാരായ കെ രാജു, മേഴ്സിക്കുട്ടിയമ്മ, ജില്ലാ കലക്ടർ ജി കാർത്തികേയൻ, റൂറൽ എസ്‌പി ഹരിശങ്കർ, സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ തുടങ്ങിയവർ അനൂപിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

സൈനികൻ അനൂപ് കുമാറിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി

By

Published : Jun 21, 2019, 7:56 PM IST

Updated : Jun 21, 2019, 9:32 PM IST

കൊല്ലം: അരുണാചൽപ്രദേശിൽ സൈനിക വിമാനം തകർന്നു മരിച്ച വ്യോമസേനാ ഫ്ളൈറ്റ്‌ എഞ്ചിനിയർ അഞ്ചൽ ആലഞ്ചേരി സ്വദേശി അനൂപ് കുമാറിന്‍റെ മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു. പൂർണ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ.

രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു ഏറ്റുവാങ്ങി. വിമാനത്താവളത്തിൽ വച്ച് മന്ത്രി അന്തിമോപചാരമർപ്പിച്ചു.

തുടർന്ന് ഒമ്പത് മണിയോടെ മൃതദേഹം ജന്മനാടായ കൊല്ലം ആലഞ്ചേരിയിൽ എത്തിച്ചു. അനൂപ്‌ പഠിച്ച ഏരൂർ ഹയർസെക്കന്‍ററി സ്കൂളിൽ ഒരു മണിക്കൂറോളം മൃതദേഹം പൊതുദർശനത്തിന് വച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരടക്കം നൂറുകണക്കിന് പേർ അനൂപിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ജവാന് തങ്ങളുടെ ഗാർഡ് ഓഫ് ഓണർ നൽകി കേരള പൊലീസും ആദരിച്ചു. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

അരുണാചൽപ്രദേശിൽ സൈനിക വിമാനം തകർന്നു മരിച്ച വ്യോമസേനാ ഫ്ളൈറ്റ്‌ എഞ്ചിനിയർ അഞ്ചൽ ആലഞ്ചേരി സ്വദേശി അനൂപ് കുമാറിന്‍റെ മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു

മന്ത്രിമാരായ കെ രാജു, മേഴ്സിക്കുട്ടിയമ്മ, ജില്ലാ കലക്ടർ ജി കാർത്തികേയൻ, റൂറൽ എസ്‌പി ഹരിശങ്കർ, സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ തുടങ്ങിയവർ അനൂപിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഈ മാസം മൂന്നാം തീയതിയാണ് അനൂപ് ഉൾപ്പടെ മൂന്ന് മലയാളികൾ അടങ്ങുന്ന 12 അംഗ സംഘം സഞ്ചരിച്ച വിമാനം തകർന്നത്. ജോർഹട്ടിൽ നിന്നും മേച്ചുകയിലേക്ക് പോകവേ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ. 32 വിമാനം തകർന്നുവീഴുകയായിരുന്നു. വൃന്ദയാണ് അനൂപിന്‍റെ ഭാര്യ. ആറുമാസം പ്രായമുള്ള മകൾ ദ്രോണ ഏകമകളാണ്.

Last Updated : Jun 21, 2019, 9:32 PM IST

ABOUT THE AUTHOR

...view details