കേരളം

kerala

ETV Bharat / state

റേഷൻ കടയിലെ ഗോതമ്പ് പൊടിക്ക് ബ്ലീച്ചിംഗ് പൗഡറിൻ്റെ ഗന്ധം; പരാതിയിൽ നടപടിയില്ലെന്ന് ആരോപണം - Smell bleaching powder wheat flour ration shop

താലൂക്ക് സപ്ലൈ ഓഫീസിലെ റേഷൻ ഇൻസ്പെക്‌ടർക്ക് പരാതി നൽകിയിട്ടും സംഭവത്തിൽ യാതൊരു അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്ന് പരാതിക്കാരൻ.

ഗോതമ്പ് പൊടിക്ക് ബ്ലീച്ചിംഗ് പൗഡറിൻ്റെ ഗന്ധം  റേഷൻ കടയിലെ ഗോതമ്പ് പൊടി  നടപടിയില്ലെന്ന് ആരോപണം  മലപ്പട്ടം ലീലാ സദനത്തിൽ ജ്യോതി  Smell bleaching powder wheat flour ration shop  The smell of bleaching powder on wheat flour in the ration shop
റേഷൻ കടയിലെ ഗോതമ്പ് പൊടിക്ക് ബ്ലീച്ചിംഗ് പൗഡറിൻ്റെ ഗന്ധം; പരാതിയിൽ നടപടിയില്ലെന്ന് ആരോപണം

By

Published : Apr 26, 2021, 7:29 PM IST

കൊല്ലം: റേഷൻ കടയിൽ നിന്നും വാങ്ങിയ പായ്ക്കറ്റ് ഗോതമ്പ് പൊടിക്ക് ബ്ലീച്ചിംഗ് പൗഡറിൻ്റെ ഗന്ധമെന്ന് പരാതി. അഞ്ചൽ ചോരനാട് മലപ്പട്ടം ലീലാ സദനത്തിൽ ജ്യോതി വാങ്ങിയ ഗോതമ്പ് പൊടിയിലാണ് ബ്ലീച്ചിങ് പൗഡറിൻ്റെ ഗന്ധം അനുഭവപെട്ടത്. വിവരം റേഷൻ കട ഉടമയെ അറിയിച്ചപ്പോൾ സപ്ലൈ ഓഫീസിൽ നിന്നും നൽകുന്നതാണെന്നും തങ്ങൾക്ക് ഇതിൽ ഉത്തരവാദിത്വം ഇല്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായതെന്ന് ജ്യോതി പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസിലെ റേഷൻ ഇൻസ്പെക്‌ടർക്ക് പരാതി നൽകിയിട്ടും സംഭവത്തിൽ യാതൊരു അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും ജ്യോതി ആരോപിച്ചു.

റേഷൻ കടയിലെ ഗോതമ്പ് പൊടിക്ക് ബ്ലീച്ചിംഗ് പൗഡറിൻ്റെ ഗന്ധം; പരാതിയിൽ നടപടിയില്ലെന്ന് ആരോപണം

റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിക്കൊണ്ട് ഉണ്ടാക്കിയ പുട്ട് ഉണ്ടാക്കി കഴിക്കാൻ തുടങ്ങിയപ്പോഴാണ് ബ്ലീച്ചിംഗ് പൗഡറിൻ്റെ ഗന്ധം അനുഭവപെട്ടത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന ബാക്കി മാവ് പരിശോധിച്ചപ്പോഴും ബ്ലീച്ചിംഗ് പൗഡറിൻ്റെ ഗന്ധം അനുഭവപ്പെട്ടു. സംഭവത്തിൽ പരാതി നൽകിട്ടും സപ്ലൈ ഓഫീസ് അധികൃതർ അന്വേഷിക്കാൻ തയാറാകാത്തതിനെ തുടർന്ന് മേലുദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് തീരുമാനമെന്നും ജ്യോതി പറഞ്ഞു.

ABOUT THE AUTHOR

...view details