കൊല്ലം: പുനലൂർ വെഞ്ചേമ്പ് കൂനങ്കാവ് റബ്ബർതോട്ടത്തിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി, താടിയെല്ല്, കൈകാലുകൾ, വാരിയെല്ലുകൾ എന്നിവ പലഭാഗത്തായി ചിതറിക്കിടക്കുന്ന നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാണാതായ വെഞ്ചേമ്പ് സ്വദേശി ജോണിന്‍റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം.
പുനലൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി - rural sp pb ravi
കാണാതായ വെഞ്ചേമ്പ് സ്വദേശി ജോണിന്‍റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം. ജോണിന്‍റെ അസ്ഥികൂടം തന്നെയോ എന്നറിയാൻ ശാസ്ത്രീയമായ പരിശോധന നടത്തുമെന്ന് റൂറൽ എസ്.പി പി.ബി രവി അറിയിച്ചു.
![പുനലൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി skeleton found in punalur അസ്ഥികൂടം കണ്ടെത്തി skeleton കൊലപാതകം crime story crime news kerala kerala police റൂറൽ എസ്.പി പി.ബി രവി rural sp pb ravi murder case punalur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11747122-thumbnail-3x2-police.jpg)
പുനലൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി
പുനലൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി
Also Read:നാദാപുരത്ത് സി.പി.എം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം
ബന്ധുക്കളുമായി അകന്ന് താമസിച്ചിരുന്ന അവിവിവാഹിതനായ ജോണിനെ ഒരുമാസം മുമ്പ് കാണാതാവുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ പുരയിടത്തിൽ നേരത്തെ ഇയാൾ ഷെഡ് കെട്ടി താമസിച്ചിരുന്നു. ഷെഡിനോട് ചേർന്ന മരത്തിന് ചുവട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ജോണിന്‍റെ അസ്ഥികൂടം തന്നെയാണോ എന്നറിയാൻ ശാസ്ത്രീയമായ പരിശോധന നടത്തുമെന്ന് റൂറൽ എസ്.പി പി.ബി രവി അറിയിച്ചു.