കൊല്ലം: പ്രാക്കുളത്ത് ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയെന്ന് കുടുംബം. മരണത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അതിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്‍റെ ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. കുട്ടിയുടെ പുസ്തകത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
ആറാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ - suicide of sixth standard student
കുട്ടിയുടെ മരണത്തില്‍ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് മുത്തച്ഛന്‍ ആരോപിച്ചു
ആറാം ക്ലാസ് വിദ്യാർഥി
പ്രാക്കുളം പനക്കലില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിന് പുറത്ത് ജോലിചെയ്തിരുന്ന അമ്മ തിരികെ വന്നപ്പോളാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Last Updated : Jun 13, 2020, 3:36 PM IST