കൊല്ലം : മുട്ടില്‍ മരംമുറിയ്ക്ക് സമാനമായ കേസുകൾ മുൻ വനം മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും. കുളത്തൂപ്പുഴ വന മേഖലയിൽ നിന്നുമാണ് റവന്യൂവകുപ്പിന്‍റെ അനുമതിയില്ലാതെ മരങ്ങൾ മുറിച്ചുകടത്തിയത്. വിജിലൻസിന്‍റെ പരിശോധനയിൽ ഇത് സംബന്ധിച്ച നിർണായക രേഖകളും കണ്ടെത്തി.
മുട്ടിൽ മരംമുറി കേസ് വിവാദമായ പശ്ചാത്തലത്തിൽ സമാന സംഭവങ്ങൾ അന്വേഷിക്കാൻ കൊല്ലത്ത് നിയോഗിക്കപ്പെട്ട പൊലീസ് വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് മുൻ വനം മന്ത്രി കെ. രാജുവിന്‍റെ മണ്ഡലത്തിലും ഇത്തരം കേസുകളുള്ളതായി കണ്ടെത്തിയത്.
കുളത്തൂപ്പുഴ, തിങ്കള്‍കരിക്കം വില്ലേജുകളിൽ നടത്തിയ പരിശോധനയിൽ ഇത് സംബന്ധിച്ച നിർണായക രേഖകളും വിജിലൻസ് കണ്ടെടുത്തു. കുളത്തൂപ്പുഴ വില്ലേജില്‍ മാത്രം സമാനമായ രണ്ട് കേസുകൾ കണ്ടെത്തി.