സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി - shivraj singh chouhan
കേരളത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ശിവരാജ് സിങ് ചൗഹാന്‍
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍
കൊല്ലം:സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചും ബി.ജെ.പി പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. നല്‍കുന്ന പണം സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു. കശുവണ്ടി മേഖലയെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തെന്നും ചൗഹാന്‍ കൊല്ലത്ത് പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ശിവരാജ് സിങ് ചൗഹാന്‍ കൂട്ടിച്ചേർത്തു.
Last Updated : Aug 8, 2019, 9:12 PM IST