കേരളം

kerala

ETV Bharat / state

സർക്കാർ ‌മത്സ്യതൊഴിലാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നു:‌ ഷിബു ബേബി ജോൺ

യുഡിഎഫ് അധികാരത്തിലെത്തിയാൽ കടൽ കടലിൻ്റ മക്കൾക്കുമാത്രം അവകാശപ്പെട്ടതായിരിക്കും

ഷിബു ബേബി ജോൺ  Government questions  self-esteem of fishermen  ‌ Shibu Baby John  കൊല്ലം  മത്സ്യതൊഴിലാളികൾ  പിണറായി സർക്കാർ
സർക്കാർ ‌മത്സ്യതൊഴിലാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നു;‌ ഷിബു ബേബി ജോൺ

By

Published : Mar 5, 2021, 3:23 PM IST

കൊല്ലം:മത്സ്യതൊഴിലാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടികളാണ് പിണറായി സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായ ഷിബു ബേബി ജോൺ . യുഡിഎഫ് അധികാരത്തിലെത്തിയാൽ കടൽ കടലിൻ്റ മക്കൾക്കുമാത്രം അവകാശപ്പെട്ടതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടലിനും കടലിൻ്റെ മക്കൾക്കും വേണ്ടി എന്ന മുദ്രവാക്യമുയർത്തിയുള്ള യുഡിഎഫ് തെക്കൻ മേഖലാ യാത്രയ്ക്ക് കൊല്ലം കടപ്പുറത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യതൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്ത അഞ്ച് വർഷങ്ങളാണ് കടന്ന് പോകുന്നത്. തീരദേശ വാസികൾക്കവകാശപ്പെട്ട ഓഖി ഫണ്ടുൾപ്പെടെ തട്ടിയെടുത്ത ഈ സർക്കാർ കടൽവിഭവങ്ങളും അമേരിക്കൻ കമ്പിനിക്ക് തീറെഴുതാൻ ശ്രമിച്ചിരിക്കുകയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. എല്ലാ വിഭാഗം മത്സ്യതൊഴിലാളികളുടെയും ഇന്ധന സബ്സിസിയും, ഭവന പദ്ധതികളും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പുനസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വീകരണ യോഗത്തിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.ആർ.പ്രതാപ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എംപി, എം.വിൻസൻ്റ് എംഎൽഎ, ബിന്ദുകൃഷ്ണ, കെ.സി രാജൻ, സൂരജ് രവി, കല്ലട ഫ്രാൻസിസ്, ബിജു ലൂക്കോസ്, തുടങ്ങിയവർ സംസാരിച്ചു.

ABOUT THE AUTHOR

...view details