കൊല്ലം :പാർട്ടിയിൽ നിന്ന് അവധി എടുത്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് വിശദീകരിച്ച് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. എന്നാൽ പാർട്ടി അവധി അംഗീകരിച്ചിട്ടില്ല. ഒരിക്കലും താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ല. പുറത്തുവരുന്ന മറ്റ് വ്യാഖ്യാനങ്ങളിൽ കാര്യമില്ല. മുന്നണിമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ല.
'എന്നും ആർഎസ്‌പിക്കാരനായിരിക്കും'; നിലപാട് വ്യക്തമാക്കി ഷിബു ബേബി ജോൺ - rsp
ഒരിക്കലും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് മുൻ മന്ത്രിയും ആർ.എസ്.പി.കേന്ദ്ര സെക്രട്ടറിയേറ്റംഗവുമായ ഷിബു ബേബി ജോൺ.
'താന്‍ എന്നും ആർഎസ്‌പിക്കാരനായിരിക്കും'; നിലപാട് വ്യക്തമാക്കി ഷിബു ബേബി ജോൺ
താൻ എന്നും ആർ.എസ്.പിക്കാരനായിരിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഉത്തരേന്ത്യൻ രാഷ്ട്രീയവും തമിഴ്‌നാട് ശൈലീ രാഷ്ട്രീയവുമാണ് കേരളത്തിൽ നിലനിൽക്കുന്നെന്നും മുൻ മന്ത്രിയും ആർ.എസ്.പി.കേന്ദ്ര സെക്രട്ടറിയേറ്റംഗവുമായ ഷിബു ബേബി ജോണ്‍ പറഞ്ഞു.