കൊല്ലം: ചവറയില്‍ മദ്യവും പണവും നല്‍കി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി യു.ഡി.എഫ്. ദൃശ്യങ്ങള്‍ സഹിതം സ്ഥാനാർഥി ഷിബു ബേബി ജോണ്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
ഇടതുസ്ഥാനാർഥിയുടെ സ്വന്തം ബാറുകളിൽ നിന്നും വോട്ടർമാർക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണെന്ന് ഷിബു ഫേസ്ബുക്കില്‍ കുറിച്ചു. അബ്‌കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് മൂന്ന് ബാറുകളിലും നടക്കുന്നത്. ഇത് മനുഷ്യാന്തസിനെതിരായ വെല്ലുവിളിയും ജനാധിപത്യത്തോടുള്ള തുറന്ന യുദ്ധപ്ര ഖ്യാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.